Posted By: Nri Malayalee
January 19, 2025
സ്വന്തം ലേഖകൻ: ഒരു മാസം മുമ്പ് മരണത്തിനു കീഴടങ്ങിയ നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാളെ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
ഏറെക്കാലമായി വൂള്‍വര്‍ഹാംപ്ടണില്‍ തനിച്ചു കഴിയുകയായിരുന്നു നീണ്ടൂര്‍ സ്വദേശിയായ ജെയ്സണ്‍ ജോസഫ്. തുടര്‍ന്ന് ഡിസംബര്‍ 11-ാം തീയതിയാണ് ജെയ്സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്‌നാനായ സമുദായ അംഗമായ ജെയ്‌സന്റെ മരണം വൈകിയാണ് എല്ലാവരും അറിഞ്ഞത്.
മിക്കവരും ജെയ്‌സണിനെ അറിയില്ല എന്നായിരുന്നു ആദ്യം പ്രതികരിച്ചതും. എന്നാല്‍ ജെയ്സണ്‍ വര്‍ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്. ഏറെക്കുറെ ഏകാകിയായ ജീവിതമാണ് ജെയ്സണ്‍ നയിച്ചിരുന്നത് എന്നും സൂചനയുണ്ട്. അതിനാലാകാം ആരുമായും അധികം അടുപ്പം പുലര്‍ത്താഞ്ഞത് എന്നും കരുതപ്പെടുന്നു.
ഒടുവില്‍ ഇതേ കാരണം കൊണ്ട് തന്നെ മരണ വിവരം പുറം ലോകം അറിയാനും വൈകുകയായിരുന്നു. ഇപ്പോള്‍ നീണ്ടൂര്‍ക്കാരായ നൂറുകണക്കിന് ആളുകള്‍ യുകെയില്‍ ഉള്ളതിനാല്‍ ജെയ്‌സന്റെ മരണം അവരുടെയൊക്കെ വേദനയായി മാറുകയാണ്.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Our Lady of Lourdes Parish Summer Hill, Kingswinford, Dudley, DY6 9JG
സെമിത്തേരിയുടെ വിലാസം
Bushbury Cemetry, Underhill Lane, Wolverhampton, WV10 7JG