Posted By: Nri Malayalee
December 27, 2024
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷത്തിനിടെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. സംസ്കാരം പിന്നീട്.
രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ നീതു. എട്ടുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ ബ്രിട്ടനിൽ എത്തിയത്.
സെവനം യുകെയുടെ സജീവ പ്രവർത്തകനായിരുന്നു ദീപക്. കുടുംബത്തിന് ആശ്വാസമായി സംഘടനാ പ്രവർത്തകർ ഒപ്പമുണ്ട്.