മനാമ: നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക്. ചൊവ്വാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് ചര്‍ച്ചയ്ക്ക് വെക്കുക. ഹമദ് അല്‍ ഡോയ് നയിക്കുന്ന അഞ്ച് എംപിമാര്‍ സമര്‍പ്പിച്ച ഈ നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ സേവന സമിതിലഏകകണ്‌ഠേനെ പിന്തുണ നല്‍കിയിരുന്നു.
തുടര്‍ച്ചയായ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന പൊതുജന താല്‍പ്പര്യം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം എംപിമാര്‍ മുന്നോട്ടുവെച്ചത്. നിലവില്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 24 മണിക്കൂറും ആക്കണമെന്നാണ് ആവശ്യം.
ജനസംഖ്യാ വളര്‍ച്ചയും പ്രാഥമിക ആരോഗ്യ സംരക്ഷണത്തെ ആശ്രയിക്കുന്നവരുടെ വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ നിലവിലെ സമയ ക്രമീകരണം പര്യാപ്തമല്ലെന്ന് എംപിമാര്‍ വാദിക്കുന്നു. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഉള്‍പ്പെടെ നിരവധി രോഗികള്‍ രാത്രി വൈകി പുറത്തുള്ള ആശുപത്രികളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് എംപിമാര്‍ പറഞ്ഞു.
The post നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം; നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.