• Sat. Feb 22nd, 2025

24×7 Live News

Apdin News

‘ന്യൂഡല്‍ഹി’ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത്; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച

Byadmin

Feb 21, 2025





ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി.ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത് എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. ജോൺ ബ്രിട്ടാസ് എംപിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 25 വരെയാണ് ഡൽഹിയിൽ നടക്കുന്നത്.18 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായ ന്യൂഡല്‍ഹിയ്ക്കും അതിനുശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിങ് ആന്‍ഡ് കമ്മിഷണറുമാണ് ഡല്‍ഹിയില്‍ ചിത്രീകരിച്ച മമ്മൂട്ടി ചിത്രം.

നയന്‍താരയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താര നിറയും അണിനിരക്കുന്നുണ്ട്.



By admin