• Fri. Aug 1st, 2025

24×7 Live News

Apdin News

ന്യൂസിലാൻഡിൽ പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാർഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ ജോലി ചെയ്യാം വരുമാനം നേടാം

Byadmin

Aug 1, 2025





ന്യൂസിലാൻഡ് ഗവൺമെന്റ് അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ജോലി സമയം ആഴ്ചയിൽ 25 മണിക്കൂറായി വർധിപ്പിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് ന്യൂസിലാൻഡ് സർക്കാർ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ വികസന പദ്ധതിയായ ‘International Education: Going for Growth Plan’ – ന്റെ ഭാഗമായി നിരവധി നയമാറ്റങ്ങളാണ് ന്യൂസിലാൻഡ് ഗവൺമെന്റ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർഥികളുടെ പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയിൽ നിലവിലെ 20 മണിക്കൂറിൽ നിന്ന് 25 മണിക്കൂറായി വർധിപ്പിച്ചിരിക്കുകയാണ്. 2025 നവംബർ മൂന്ന് മുതൽ ഈ നയമാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിച്ച് ന്യൂസിലാൻഡിന്റെ വിദ്യാഭ്യാസ രംഗത്തെ വീണ്ടും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ന്യൂസിലാൻഡിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗം കൂടുതൽ ആകർഷകമാക്കാനും, വലിയ വരുമാനവും വൈദഗ്ധ്യവും രാജ്യത്ത് നിലനിർത്തുവാനും ഇതിലൂടെ കഴിയുന്നു. പുതിയ നിയമം അനുസരിച്ച് വിദ്യാർഥികൾക്ക് കൂടുതൽ വരുമാനം നേടുവാനും ജീവിതച്ചെലവുകളുടെ ഭാരം കുറയ്ക്കാനും പ്രായോഗിക ജോലി പരിചയം നേടാനും അവസരമുണ്ടാകും. നിലവിലെ വിദ്യാർഥികൾക്ക് അധികമായി കിട്ടുന്ന അഞ്ച് മണിക്കൂർ ഉപയോഗപ്പെടുത്താൻ ഇമ്മിഗ്രേഷൻ ഫീസ് അടച്ചു പുതിയ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ആഗോള അംഗീകാരമുള്ള സർവകലാശാലകളും സുരക്ഷിതവും സമാധാനപരവുമായ പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉറപ്പു നൽകുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. പ്ലസ് ടുവിന് മിനിമം 50% മാർക്കുള്ള കുട്ടികൾക്ക് മുതൽ അനുയോജ്യമായ കോഴ്‌സുകൾ ന്യൂസിലാൻഡിൽ ലഭ്യമാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി ലെവലിലുള്ള കോഴ്‌സുകൾ മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രേത്യേകത പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യുവാൻ അവസരമുള്ള കോഴ്‌സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. പഠന കാലയളവിൽ കുടുംബത്തെ കൂടെ കൊണ്ടുപോകുവാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ PRന് അപേക്ഷിക്കുവാനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് PR ലഭിച്ചാൽ മാതാപിതാക്കളെയും ഗ്രാൻഡ് പേരന്റ്‌സിനെയും PRലേക്ക് ആഡ് ചെയ്യാമെന്നതും ന്യൂസിലാൻഡിന്റെ പ്രത്യേകതയാണ്. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാൻഡ് ഗവൺമെന്റ് വാഗ്ദാനം ചെയ്യാമെന്നതും ന്യൂസിലാൻഡിന്റെ പ്രത്യേകതയാണ്. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാൻഡ് ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിൽ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർഷം തോറും വൻവർധനവാണ്. 2023 -24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ള വിദ്യാർഥികളുടെ ഫണ്ടിങ്ങിൽ 47.5% വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ



By admin