• Fri. May 15th, 2026

24×7 Live News

Apdin News

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

Byadmin

May 15, 2026


ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതി സെപ്റ്റംബർ 30 വരെ നിരോധിച്ചതായി ഉത്തരവിട്ട് കേന്ദ്ര സർക്കാർ. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്തെ വിഭവശേഷി നില നിർത്തുന്നതിന്‍റെയും വിലക്കയറ്റം ഒഴിവാക്കുന്നതിന്‍റെയും ഭാഗമായാണ് നീക്കം. വിദേശ വ്യാപാര ഡയറക്റ്ററേറ്റ് ജനറൽ (ഡിജിഎഫ്ടി)യാണ് ഉത്തരവു പുറത്തു വിട്ടിരിക്കുന്നത്.

നിലവിലുള്ള ക്വോട്ട സ്കീമിലെ താരിഫ് റേറ്റ് പ്രകാരം യൂറോപ്യൻ യൂണിയനും യുഎസിനും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഡ്വാൻസ് ഓഥറൈസേഷൻ സ്കീമിനും ഉത്തരവ് ബാധകമായിരിക്കില്ല.

By admin