• Tue. Feb 24th, 2026

24×7 Live News

Apdin News

പരിശോധനകള്‍ വര്‍ധിപ്പിച്ച് എല്‍എംആര്‍എ; 81 പേരെ നാടുകടത്തി

Byadmin

Feb 24, 2026


മനാമ: ബഹ്‌റൈനില്‍ ഈ മാസം 15 മുതല്‍ 21 വരെ 1,514 പരിശോധനകള്‍ നടത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ). പരിശോധനകളില്‍ നിയമലംഘനം നടത്തിയ 24 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 81 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.

എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,476 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി അതോറിറ്റി അറിയിച്ചു. കൂടാതെ 38 സംയുക്ത പരിശോധനാ കാമ്പെയ്നുകളും നടത്തി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10, മുഹറഖ് ഗവര്‍ണറേറ്റില്‍ 11, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ 9, സതേണ്‍ ഗവര്‍ണറേറ്റില്‍ 8 എന്നിങ്ങനെയാണ് പരിശോധനാ കാമ്പെയ്നുകള്‍ നടത്തിയത്.

നിയമവിരുദ്ധമായ തൊഴില്‍ രീതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും എല്‍എംആര്‍എ ആഹ്വാനം ചെയ്തു. അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh ലെ ഇലക്ട്രോണിക് ഫോം വഴിയോ 17506055 എന്ന നമ്പറില്‍ അതോറിറ്റിയുടെ കോള്‍ സെന്ററില്‍ വിളിച്ചോ അല്ലെങ്കില്‍ തവാസുല്‍ വഴിയോ നിയമവിരുദ്ധമായ തൊഴില്‍ രീതികള്‍ റിപ്പോര്‍ട്ട് ചെയ്യാം.

ആഭ്യന്തര മന്ത്രാലയം, ഗവര്‍ണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് സെന്റന്‍സിംഗ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് കാമ്പെയ്നുകളില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

 

The post പരിശോധനകള്‍ വര്‍ധിപ്പിച്ച് എല്‍എംആര്‍എ; 81 പേരെ നാടുകടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin