• Thu. Feb 12th, 2026

24×7 Live News

Apdin News

‘പരീക്ഷാ ഭീതി എങ്ങിനെ മറികടക്കാം’ – വിസ്‌ഡം ശിബിരം നാളെ

Byadmin

Feb 11, 2026


മനാമ: കൗമാരക്കാരിലും യുവാക്കളിലും പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുവാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനുമായി അൽ മന്നാഇ കമ്യൂണിറ്റിസ് അവേർനെസ്സ് സെന്ററിന്റെ കീഴിൽ വിസ്‌ഡം യൂത്ത് സംഘടിപ്പിക്കുന്ന “എൻറിച്ച് എക്സാം പോയിന്റർ” നാളെ (ഫെബ്രുവരി 13, വെള്ളിയാഴ്ച്ച ) വൈകീട്ട് 3:30 മുതൽ 5:30 വരെ റയ്യാൻ സ്റ്റഡി സെന്റർ, ഹൂറയിൽ വെച്ച് നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.

പരീക്ഷകൾക്ക് എങ്ങിനെ തയ്യാറെടുക്കാമെന്നും, എന്താണ് നമ്മുടെ പഠനം കൊണ്ടുള്ള ലക്ഷ്യം എന്നീ രണ്ടു സെഷനുകളിലായി നടക്കുന്ന ക്ലാസ്സുകൾക്ക് റയ്യാൻ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം, അദ്ധ്യാപകൻ സജ്ജാദ് ബിൻ അബ്ദു റസാഖ് എന്നിവർ നേതൃത്വം നൽകും.

ക്യാമ്പിൽ ഇനിയും പേര് രെജിസ്റ്റർ ചെയ്യാത്തവർ 3890 7860, 3218 8662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് വിസ്‌ഡം സ്റ്റുഡന്റസ് കോർഡിനേറ്റർ സ്വാലിഹ് അൽ ഹികമി അറിയിച്ചു.

The post ‘പരീക്ഷാ ഭീതി എങ്ങിനെ മറികടക്കാം’ – വിസ്‌ഡം ശിബിരം നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin