• Sun. Mar 29th, 2026

24×7 Live News

Apdin News

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

Byadmin

Mar 29, 2026


സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ഉണ്ടായി. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം തുടർച്ചയായി നൽകിയ പിന്തുണയ്ക്കും മോദി നന്ദി പറഞ്ഞു.

അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്കും ഒരു പാകിസ്താൻ സ്വദേശിക്കും പരുക്കേറ്റത് . മിസൈൽ ആവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ മൂന്നിടങ്ങളിൽ തീപിടുത്തമുണ്ടായി. സാരമായ പരുക്ക് പറ്റിയവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട്‌ പേര് മരിച്ചിരുന്നു.കുവൈറ്റ് എയർപോർറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ റഡാർ സംവിധാനത്തിന് തരാറുണ്ടായി. ആർക്കും പരുക്കില്ലെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്താക്കി.

പുലർച്ചെ റിയാദിന് നേരെയും മിസൈൽ ആക്രമണ ശ്രമമുണ്ടായി. ബഹ്‌റൈനിൽ പുലർച്ചെ രണ്ട്‌ തവണ അലാറം മുഴങ്ങി.യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സൗദി – യുഎഇ ഭരണാധികാരികളുമായി ചർച്ചനടത്തി.ഗൾഫിലെ റദ്ധാക്കിയ പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിന് CBSE പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവരുടെ ഫലം പുറത്തുവരുക. ഇൻ്റേണൽ മാർക്കിൽ ആർക്കും മാറ്റമുണ്ടാകില്ല.



By admin