• Tue. Jan 20th, 2026

24×7 Live News

Apdin News

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

Byadmin

Jan 19, 2026


ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാക്കിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരേയും എസ്.ജയശങ്കർ മുന്നറിയിപ്പ് നൽകി.

പോളണ്ട് ഉപ പ്രധാനമന്ത്രി റാഡോസ്ലാവ് സിക്കോർക്സിയുമായി ഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ച‍യിലാണ് ജയശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭീകരതയോട് പോളണ്ട് വിട്ടുവീഴ്ച കാട്ടരുത്. അ‍യൽരാജ്യത്തിന് ഭീകരവാദത്തിന് സൗകര്യങ്ങൾ ഒരുക്കാൻ സഹായിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ-പോളണ്ട് തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയിൽ താൽപ്പര്യം പ്രകടിപ്പിച്ചു.

By admin