മനാമ: പാലക്കാട് വല്ലപ്പുഴ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹമദ് ടൗണില്‍ ഒരു കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്ന സൈതലവി ഷഫീഖ് (23) ആണ് ജോലിക്കിടെ കടയില്‍ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ജോലിക്കായി ബഹ്‌റൈനിലെത്തിയത്. മാതാവ്: ഷഹര്‍ബാന്‍. സഹോദരിമാര്‍: ഷെറന്‍ ഭാനു, ആബിദ. മൃതദേഹം നാട്ടില്‍ കൊണ്ട്‌പോകാനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
The post പാലക്കാട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.