• Thu. Dec 5th, 2024

24×7 Live News

Apdin News

പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ ഹൈദരാബാദിലെ വ്യവസായി

Byadmin

Dec 4, 2024



ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്‍. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്. 20ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും വിവാഹ ചടങ്ങുകള്‍. 24ന് ഹൈദരാബാദിലായിരിക്കും വിവാഹസത്കാരം. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുക. കഴിഞ്ഞ ദിവസമാണ് പിവി സിന്ധു സയിദ് മോദി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കുടുംബാംഗങ്ങളാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. […]

By admin