കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു.
കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊന്നാനി സ്വദേശിയായ ശ്രീനിവാസന്‍ മുന്‍ ദേശീയ കബഡി താരം കൂടിയാണ്.കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.