സലാല > സലാലയിലെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ മേഖലയിൽ പ്രത്യേകിച്ചും മലയാളി സമൂഹത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികളെ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) ആദരിക്കുന്നു.
ഓരോ മേഖലയിലും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളവര്‍
1. ഹുസൈന്‍ കാച്ചിലോടി
(സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ മേഖലക്കുമായുള്ള സമഗ്ര സംഭാവന)
2. കെ എ റഹീം
(മാധ്യമ പ്രവർത്തകൻ
കൈരളി ടീവി)
3. ഡോക്ടർ അബൂബക്കർ സിദ്ദിഖ്
(അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ സലാല മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ്)
4. ഒളിമ്പിക് സുധാകരന്‍
(കലാ, സാംസ്‌കാരിക മേഖലയിലും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി)
5. ഷെബീര്‍ കാലടി
(സലാലയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ വ്യക്തി)
6. അന്‍സാര്‍ മുഹമ്മദ്
(സോഷ്യല്‍ മീഡിയ മുഖേന ജനോപകാരപ്രദമായ അറിവുകള്‍ നല്‍കുന്ന ഇന്‍ഫ്‌ലുവന്‍സര്‍)
7. സിറാജുദ്ദീന്‍
(സലാല ജോബ് വാക്കന്‍സി വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആയിരകണക്കിന് പ്രവാസികള്‍ക്കു തൊഴില്‍ ലഭിക്കുന്നതിന് സഹായകനായ സാമൂഹ്യ പ്രവര്‍ത്തകന്‍)
പുരസ്‌കാര ജേതാക്കളെ അനില്‍ പൊന്നാനി, മുസ്തഫ ബലതിയ, അരുണ്‍ കുമാര്‍, ജയ്‌സല്‍ എടപ്പാള്‍ എന്നിവര്‍ അടങ്ങിയ ജൂറി കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
പുരസ്‌കാരത്തിന്റെ ലക്ഷ്യം
പി സി ഡബ്ലിയു എഫ് സലാല സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെ അംഗീകരിച്ച് അവരുടെ സേവനങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഈ പുരസ്‌കാരം നല്‍കുന്നു.
2025 ഫെബ്രുവരി ഏഴാം തീയതി നടക്കുന്ന പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സലാല അഞ്ചാം വാര്‍ഷികം സമാപന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യുമെന്നും, ഇത് സമൂഹത്തിലെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള പ്രോത്സാഹനത്തിന് വലിയൊരു മാതൃകയാകുമെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി അംഗങ്ങള്‍ പറഞ്ഞു. ജൂറി അംഗങ്ങളോടൊപ്പം
പ്രസിഡണ്ട് കെ കബീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസ്, ബേബി സുശാന്ത്, മുസ്തഫ ബലതീയ, ഫിറോസ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
പുരസ്കാര പ്രഖ്യാപനം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയുമായ കെ പി രാമനുണ്ണി നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ