• Thu. Jan 23rd, 2025

24×7 Live News

Apdin News

പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ;11 പേർക്ക് ദാരുണാന്ത്യം,16 പേരെ തീവണ്ടിയിടിച്ചെന്ന് സംശയം

Byadmin

Jan 23, 2025





മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവില്‍ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽ ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്. പത്തോളം പേർ ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ലഖ്നൗവിൽ നിന്ന് മുംബൈയിലേക്ക് വരുന്ന തീവണ്ടിയാണ് പുഷ്പക് എക്‌സ്പ്രസ്സ് . പുഷ്പക് എക്‌സ്പ്രസ്സ്സിന്റെ ബോഗികളിലൊന്നിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാർ ചാടിയതെന്നാണ് വിവരം. എന്നാൽ തീവണ്ടിയിൽ തീപിടിത്തമുണ്ടായി റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോൾ ചക്രത്തിൽ നിന്ന് പുക ഉയർന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ ചാടിയതെന്നുമാണ് വിവരം.

ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തിൽ ചാടിയത്. ഇവർ ചാടിയ ഉടനെ എതിർദിശയിലെ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ്ടി ഇടിച്ചാണ് ആളുകൾ മരിച്ചത്. പതിനാറോളം പേരെയാണ് ട്രെയിൻ ഇടിച്ചതെന്നാണ് വിവരം.



By admin