• Sat. Dec 6th, 2025

24×7 Live News

Apdin News

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

Byadmin

Dec 6, 2025


റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു. തന്നെ വിളിച്ചിരുന്നേൾ പോകില്ലായിരുന്നു എന്നും അദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് മറ്റുള്ളവരെ വിളിക്കാത്തതെന്ന് തനിക്കറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്യുമെന്ന് ഇന്നലെ തന്നെ ശശി തരൂർ നിലപാട് അറിയിച്ചിരുന്നു.

രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്ക് രാഷ്ട്രപതി ഭവനിൽ ചടങ്ങളോടെ അത്താഴവിരുന്ന് നൽകി ആദരിക്കുന്നത് ദീർഘാകാല പാരമ്പര്യമാണ്. എന്നാൽ രാഹുൽ ​ഗാന്ധിയെയോ മല്ലികാർജുൻ ഖാർ​ഗെയോ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. എന്നാൽ ശശി തരൂരിന് ക്ഷണം ലഭിച്ചതിലും അദേഹം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതിൽ കോൺ​ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

By admin