• Wed. Nov 6th, 2024

24×7 Live News

Apdin News

പുതിയകാലത്തെ വായനയും എഴുത്തും: മാസ്- ചിന്ത ലിറ്റററി സമ്മിറ്റ് സംഘടിപ്പിച്ചു | Pravasi | Deshabhimani

Byadmin

Nov 6, 2024



ഷാർജ> ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റ മുന്നോടിയായി മാസ് സാഹിത്യവിഭാഗം മാസ്-– ചിന്ത ലിറ്റററി സമ്മിറ്റ് സംഘടിപ്പിച്ചു. ‘പുതിയകാലത്തെ വായനയും എഴുത്തും’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സാഹിത്യലോകത്തെ പുതിയ ചലനങ്ങളെ വിവിധ കോണിൽനിന്ന്‌ നോക്കികാണുന്നവരുടെ ആശയസംവാദമായി.

തിയറ്റര്‍ ആക്ടിവിസ്റ്റ് എമില്‍ മാധവി, മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ദാസ്, ഡോക്യുമെന്ററി സംവിധായിക നിഷ രത്നമ്മ, കവി കമറുദ്ദീന്‍ ആമയം എന്നിവരടങ്ങുന്ന പാനൽ ചർച്ചക്ക് നേതൃത്വം നൽകി. അനില്‍ അമ്പാട്ട് മോഡറേറ്ററായി. സാഹിത്യ വിഭാഗം കോഓർഡിനേറ്റർ ജിതേഷ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മാസ് സ്ഥാപിത നേതാവ് അബ്‌ദുൾ ഹമീദ്, മാസ് ജോയിന്റ്‌ സെക്രട്ടറി ഷമീർ അരീപ്പുറത്ത് എന്നിവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin