• Thu. Jan 8th, 2026

24×7 Live News

Apdin News

പുതുവര്‍ഷം തൊഴിലാളികള്‍ക്കൊപ്പം ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

Byadmin

Jan 6, 2026


മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ജനബിയയിലെ ലേബര്‍ ക്യാമ്പില്‍ ‘സ്‌നേഹസംഗമം 2026’ എന്ന പേരില്‍ പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെ പിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു.

കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ മുഖ്യപ്രഭാഷണം നടത്തി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ മനോജ് ജമാല്‍, ഏരിയ കോഡിനേറ്റര്‍ ജോസ് മങ്ങാട്, ഏരിയ ജോയിന്‍ സെക്രട്ടറി പ്രിന്‍സ് ജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ ട്രഷറര്‍ ബിജു ഡാനിയല്‍ നന്ദി രേഖപ്പെടുത്തി.

കെപിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നിരവധി തൊഴിലാളികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പുതുവര്‍ഷാഘോഷവും സ്‌നേഹ സദ്യയും നടന്നു.

The post പുതുവര്‍ഷം തൊഴിലാളികള്‍ക്കൊപ്പം ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin