മനാമ: മുന്‍ വര്‍ഷങ്ങളിലെപ്പോല ഈ പുതുവര്‍ഷദിനത്തിലും എംഎം ടീം മലയാളി മനസ്സ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന നൂറോളം വരുന്ന ബലദിയ ശുചീകരണ തൊഴിലാളികള്‍ക്ക് ടീമംഗങ്ങള്‍ ചേര്‍ന്ന് പായസം വിതരണം ചെയ്തു.
തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കമ്പിളി തൊപ്പി, ഇയര്‍ ക്യാപ്പ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുസൃതി ചോദ്യങ്ങളിലൂടെ സമ്മാനങ്ങളും, സ്‌നേഹവിരുന്ന് ടീമിന്റെ മധുര പലഹാരമുള്‍പ്പടെയുള്ള ഉച്ച ഭക്ഷണവും നല്‍കി കൊണ്ട് പുതുവര്‍ഷത്തെ വരവേറ്റു.
The post പുതുവര്‍ഷദിനത്തില്‍ എംഎം ടീം മലയാളി മനസ്സ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.