• Tue. Sep 22nd, 2026

24×7 Live News

Apdin News

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

Byadmin

Sep 22, 2026


ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി.

വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ​ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ മരുന്ന് ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് സർക്കുലറിൽ‌ പറയുന്നു. തലവേദന, ശരീരവേദന, പനി തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങൾക്ക് പലരും സ്വമേധയാ വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. അതുപോലെ, ബാക്ടീരിയ അണുബാധയുണ്ടെന്ന് ഉറപ്പാക്കാതെയും ഡോക്ടറുടെ നിർദേശം ഇല്ലാതെയും ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന പ്രവണതയും ആശങ്കയുണ്ടാക്കുന്നതാണ്.

By admin