• Mon. Oct 7th, 2024

24×7 Live News

Apdin News

പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനവുമായി എമിറേറ്റ്‌സ്

Byadmin

Oct 6, 2024


ഇസ്രായേൽ ഹാക്കിംഗിൽ ലെബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് നൂറുകണക്കിന് ആളുകൾ മരിച്ച അപകടമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനത്തിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചു.

ഇതുപോലെയുള്ള വസ്തുക്കൾ യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കണ്ടെത്തിയാൽ ഇവ ദുബായ് പൊലീസ് കണ്ടുകെട്ടുമെന്നും എമിറേറ്റ്സ് അറിയിപ്പിൽ പറയുന്നു .അതേസമയം, നിലവിൽ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും കമ്പനി റദ്ദാക്കിയിട്ടുണ്ട്.

The post പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനവുമായി എമിറേറ്റ്‌സ് appeared first on ഇവാർത്ത | Evartha.

By admin