• Sun. Oct 27th, 2024

24×7 Live News

Apdin News

പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വീസയിലും രാജ്യത്ത് തിരിച്ചെത്താം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 27, 2024


Posted By: Nri Malayalee
October 26, 2024

സ്വന്തം ലേഖകൻ: 2024ലെ യുഎഇ പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക് വീസിറ്റ് വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി വ്യക്തമാക്കി.

വീസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. അവധി ദിവസങ്ങളിലും അടക്കം ഞങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വീസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വീസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാ അനുഭവപ്പെടുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31ന് സമാപിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്.

“സുരക്ഷിത സമൂഹത്തിലേക്ക്” എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വീസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത് പിന്തുണച്ചത്. വീസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

By admin