• Sat. Aug 9th, 2025

24×7 Live News

Apdin News

പ്രധാനമന്ത്രി മോദി ഈ മാസം 31ന് ചൈന സന്ദർശിക്കും; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

Byadmin

Aug 7, 2025


ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്.

കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കം.

By admin