• Fri. Nov 15th, 2024

24×7 Live News

Apdin News

പ്രവാസി റസിഡൻസി ; പുതിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം | Pravasi | Deshabhimani

Byadmin

Nov 15, 2024



കു​വൈ​ത്ത് സി​റ്റി > കുവൈത്തിൽ പ്രവാസികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ൻറെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

 പുതിയ ക​ര​ട് നി​യ​മ​ത്തി​ൽ 36 ആ​ർ​ട്ടി​ക്കി​ളു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. റെസി​ഡ​ൻ​സി​യി​ലെ വ്യാ​പാ​രം നി​രോ​ധി​ക്കു​ക, പ്രവാസി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​തി​നും പു​റ​ത്താ​ക്കു​ന്ന​തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ക, പ്രവാസി​ക​ളു​ടെ താ​മ​സ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​ക​ൾ ചു​മ​ത്തു​ക,തൊഴിലുടമക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യൽ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക,എന്നിവ സംബന്ധിച്ച നിയമങ്ങൾ നിയന്ത്രിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഏഴ് അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  

റെസി​ഡ​ൻ​സി വ്യാ​പാ​ര നി​രോ​ധ​ന​മാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. എ​ൻ​ട്രി വി​സ ന​ൽ​ക​ൽ, റെസി​ഡ​ൻ​സി പെ​ർ​മി​റ്റ് പു​തു​ക്ക​ൽ എ​ന്നി​വ​ക്ക് പ​ണം വാങ്ങി​യു​ള്ള വി​ൽ​പ​ന ക​ടു​ത്ത ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. സ്‌​പോ​ൺ​സ​ർ​മാ​ർ വി​ദേ​ശി​ക​ളു​ടെ എ​ൻ​ട്രി വി​സ​യു​ടെ സ്റ്റാ​റ്റ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ അ​റി​യി​ക്കു​ക​യും വേ​ണം. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും അല്ലെങ്കിൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതും പുതിയ കരട് നിയമത്തിൽ നിരോധിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്നതും കുറ്റകൃത്യമാണ്.സർക്കാർ ജീവനക്കാർ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പുതിയ കരട് നിയമത്തിൽ കർശനമായി വിലക്കുന്നു. താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് തൊഴിൽ നൽകുന്നതും താമസത്തിനുള്ള സൗകര്യങ്ങൾ നൽകുന്നതും കുറ്റകൃത്യമായി കണക്കാക്കും.

 സ്പോൺസർ ഷിപ്പ് വഴി കുവൈത്തിലേക്ക് എത്തുന്നവർ താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കുവാൻ സ്പോൺസർ ബാധ്യസ്ഥനായിരിക്കുമെന്നും പുതിയ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.പുതിയ കരട് നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ അമീറിന്റെ അംഗീകാരത്തോട് കൂടി നിയമം പ്രാബല്യത്തിൽ വരും. പുതിയ പിഴകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസ്താവനയിൽ നൽകിയിട്ടില്ല.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin