• Wed. Apr 23rd, 2025

24×7 Live News

Apdin News

പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍; 42 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി പ്രവാസി നാടണയുന്നു

Byadmin

Apr 22, 2025


 

മനാമ: 42 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം സ്വദേശിയായ ഗോപാലന്‍ ചന്ദ്രന്‍ നാടണയുന്നു. 1983 ആഗസ്റ്റ് പതിനാറാം തീയതി ഒരുപാട് പ്രതീക്ഷകളോടെ ബഹ്റൈനില്‍ എത്തിയ ഗോപാലന്‍ ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്തുവരുന്നതിനിടെ ആ സ്‌പോണ്‍സര്‍ മരിച്ചു പോവുകയും ഗോപാലന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കാണാതാവുകയും ചെയ്യുന്നു. അതിനുശേഷം കുടുംബത്തിനും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2020ല്‍ അദ്ദേഹം തടവില്‍ ആവുകയും ചെയ്തു.

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആര്‍.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് ഗോപാലന്റെ കുടുംബവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ നീക്കം ചെയ്യുകയും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുകയും ചെയ്തു. എയര്‍ അറേബ്യ വിമാനത്തില്‍ ചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഈ ഉദ്യമത്തില്‍ സഹകരിച്ച ഇന്ത്യന്‍ എംബസി അധികൃതര്‍, എമിഗ്രേഷന്‍ അധികൃതര്‍, മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ അധികൃതര്‍, എല്‍.എം.ആര്‍.എ എന്നിവരോടുള്ള നന്ദി പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ശ്രീ സുധീര്‍ തിരുനിലത്തും ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജും അറിയിച്ചു.

The post പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍; 42 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി പ്രവാസി നാടണയുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin