മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടയായ പ്രവാസി ലീഗല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ഏപ്രില്‍ 30ന് കിംസ് ഹെല്‍ത്ത് ഉമ്മല്‍ ഹസം ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ ബഹ്റൈനിലെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും നയതന്ത്ര വിദഗ്ധരും സര്‍ക്കാര്‍ അധികൃതരും പങ്കെടുത്തു.
പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന LMRA, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍, നാഷണാലിറ്റി ആന്‍ഡ് പാസ്‌പോര്‍ട്ട് റെഗുലേട്ടറി അതോറിറ്റി, സര്‍ക്കാര്‍ ആശുപത്രികള്‍, കിംസ് ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങള്‍ക്ക് ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.
പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പിആര്‍ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്‌റുമായ സുധീര്‍ തിരുനിലത്ത് അധ്യക്ഷത വഹിച്ചു.
The post പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.