• Thu. Oct 10th, 2024

24×7 Live News

Apdin News

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു | Pravasi | Deshabhimani

Byadmin

Oct 10, 2024



റിയാദ് > പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. ഒക്ടോബർ പതിനഞ്ചിനു മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.

മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്‌. സൃഷ്ടികൾ  [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക. മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക. രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ  ചേർക്കരുത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin