മനാമ: പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. നവംബര്‍ 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍ പേര്, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിര്‍ബന്ധമായും ചേര്‍ക്കുക. രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫില്‍ ചേര്‍ക്കരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 35148599 (മുഹമ്മദ്), 34393274 (സാജിദ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
The post പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.