
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്‍റ് സർവീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ രൂപകൽപ്പന ചെയ്ത പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടലിന്‍റെ ഉദ്ഘാടനം എംപ്ലോയ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നേതൃത്വത്തിൽ ഗവൺമെന്‍റ് റസ്റ്റ് ഹൗസിൽ വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ജോബ് പോർട്ടൽ മുഖേന മെഗാ ജോബ് ഡ്രൈവ്, മെഗാ നിയുക്തി ജോബ്ഫെസ്റ്റ് എന്നിവ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. www.privatejobs.employment.kerala.gov.in എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്കും തൊഴിൽദായകർക്കും പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം.