മനാമ: പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബിനെ സന്ദര്‍ശിച്ചു. പിപിഎഫ് രക്ഷാധികാരി ഷാനവാസ്, പ്രസിഡന്റ് ഇഎ സലിം, സെക്രട്ടറി ഹരിപ്രകാശ്, ട്രഷറര്‍ റഫീക്ക് അബ്ദുള്ള, വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത്, എംബസി ഫസ്റ്റ് സെക്രട്ടറി രവി കുമാര്‍ ജെയിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മെയ് 2 ന് പിപിഎഫ് സംഘടിപ്പിക്കുന്ന പ്രൊഫണല്‍ മീറ്റിന്റെ ഭാഗമായാണ് അംബാസഡറെ സന്ദര്‍ശിച്ചത്. മാധ്യമ പ്രവര്‍ത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസ് ആണ് അതിഥിയായി പങ്കെടുക്കുന്നത്.
The post പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.