മനാമ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 വൈകുന്നേരം നാല് മണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററില്‍ ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ് നടക്കും.
രാജ്യത്തെ പൗരന്റെ പൗരബോധത്തിലും ഉത്തരവാദിത്തത്തിലും അടിയുറച്ച് നില്‍ക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് വ്യക്തമാക്കുന്ന ചിന്തകളും സംവാദങ്ങളും നിറഞ്ഞ സംഗമത്തില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും എന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി സിഎം മുഹമ്മദലി അറിയിച്ചു.
The post പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം; പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യദിനാഘോഷം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.