• Sun. Oct 12th, 2025

24×7 Live News

Apdin News

ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു

Byadmin

Oct 12, 2025


മനാമ: ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എംപി നിര്‍വ്വഹിച്ചു. ബികെഎന്‍ബിഎഫ് ചെയര്‍മാന്‍ റെജി കുരുവിള, പ്രസിഡന്റ് സാജന്‍ തോമസ്, ട്രഷറര്‍ബോബി പാറമ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായസന്തോഷ് പുതുപ്പള്ളി, സുബിന്‍ തോമസ്,ജോണ്‍സണ്‍,റോബിന്‍ എബ്രഹാം, മണിക്കുട്ടന്‍, ജോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കെഇ ഈശോ ഈരേച്ചേരില്‍ ഏവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയും എബ്രഹാം കൊറെപ്പിസ്‌ക്കോപ്പ കരിമ്പനത്തറ മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എംസി കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയും ക്യാഷ് അവര്‍ഡിനും വേണ്ടിയുള്ള നാടന്‍ പന്ത് കളി മത്സരം ഒക്ടോബര്‍ 17 മുതല്‍ ന്യൂ സിഞ്ച് മൈതാനിയില്‍ ആരംഭിക്കും.

മാങ്ങാനം, പുതുപ്പള്ളി, മണര്‍കാട്, പാറമ്പുഴ എന്നീ നാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നു. ആദ്യ മത്സരത്തില്‍ പുതുപ്പള്ളി ടീം മാങ്ങാനം ടീമിനെ നേരിടും. അതേസമയം, ബികെഎന്‍ബിഎഫിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച്ച 11 മണിക്ക് ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റില്‍ വച്ച് ആഘോഷിച്ചു. വിവിധ കലാ കായിക പരിപാടികള്‍ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

 

The post ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin