മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട വാഴമുട്ടം നിവാസികളുടെ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓഫ് വാഴമുട്ടം’ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടികളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
രക്ഷാധികാരി ഇടിക്കുള ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യാതിഥിയായിരുന്നു. ഷിബു ചെറിയാൻ, ജിജോ ജോർജ്, ബിജു പാപ്പച്ചൻ, അനന്ദു വിജയൻ, സന്തോഷ് ദാനിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂട്ടായ്മയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈൻ ധ്വനി ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം, 2026 പ്രവർത്തന വർഷത്തേക്കുള്ള വിപുലമായ പ്രവർത്തന രൂപരേഖ ചർച്ച ചെയ്തു.
2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി ആദ്യവാരത്തിൽ നടത്തുവാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ഷിജു ചെറിയാൻ സ്വാഗതവും എബി ദാനിയേൽ നന്ദിയും രേഖപ്പെടുത്തി.
The post ഫ്രണ്ട്‌സ് ഓഫ് വാഴമുട്ടം ക്രിസ്മസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.