മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ശരീഫ് പി.പി ആണ് പുതിയ ഏരിയ പ്രസിഡന്റ്. യൂനുസ് രാജിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അബ്ദുൽ ഹഖ്, സമീർ ഹസൻ (വൈസ് പ്രസിഡന്റുമാർ), ഡോ. സാബിർ (ജോയിന്റ് സെക്രട്ടറി). അബ്ദുന്നാസർ, ഉബൈസ് തൊടുപുഴ, നജാഹ് കുറ്റ്യാടി എന്നിവരാണ് ഏരിയ സമിതിയിലെ മറ്റ് അംഗങ്ങൾ.
വിവിധ യൂണിറ്റുകളിലേക്കുള്ള ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.
യൂണിറ്റ് ഭാരവാഹികൾ:
വെസ്റ്റ് റിഫ: ബഷീർ കാവിൽ (പ്രസിഡന്റ്), റിയാസ് വി.കെ (സെക്രട്ടറി), അബ്ദുൽ ഹഖ് (വൈസ് പ്രസിഡന്റ്), ഉബൈസ് തൊടുപുഴ (ജോയിന്റ് സെക്രട്ടറി).
ഹാജിയാത്: സുഹൈൽ റഫീഖ് (പ്രസിഡന്റ്), മുസ്തഫ അബൂബക്കർ (സെക്രട്ടറി), ഫഹദ് ഹാരിസ് (വൈസ് പ്രസിഡന്റ്), ഡോ. സാബിർ (ജോയിന്റ് സെക്രട്ടറി).
ഈസ്റ്റ് റിഫ: ബഷീർ പി.എം (പ്രസിഡന്റ്), യൂനുസ് കെ.പി (സെക്രട്ടറി), ഫസലു റഹ്‌മാൻ (വൈസ് പ്രസിഡന്റ്), അബ്ദുസ്സലാം (ജോയിന്റ് സെക്രട്ടറി).
ഈസാ ടൗൺ: മുഹമ്മദ് മുസ്തഫ പി.എസ് (പ്രസിഡന്റ്), ഷംസുദ്ധീൻ മലയിൽ (സെക്രട്ടറി), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റ്), സമീർ ഹസൻ (ജോയിന്റ് സെക്രട്ടറി).
തിരഞ്ഞെടുപ്പ് നടപടികൾക്ക് ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, കേന്ദ്രസമിതി അംഗങ്ങളായ മൂസ കെ. ഹസൻ, സമീർ ഹസൻ എന്നിവർ നേതൃത്വം നൽകി.