• Wed. Feb 12th, 2025

24×7 Live News

Apdin News

ബംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

Byadmin

Feb 12, 2025





ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്കെതിരേ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഇ-മെയിൽ സന്ദേശം ലഭിച്ചതായി നോർത്ത് ഈസ്റ്റ് ബംഗളൂരു പൊലീസ് അറിയിച്ചു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിൽ സ്കൂളുകൾക്ക് നേരെയും ഭീഷണി സന്ദേശം ഉയർന്നിരുന്നു. പിന്നാലെ തന്നെ സ്കൂൾ പൂട്ടുകയും ഓൺലൈസ് ക്ലാസുകളാക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിരുന്നില്ല.



By admin