• Tue. Jan 7th, 2025

24×7 Live News

Apdin News

ബന്ദിയാക്കിയ 19-കാരിയുടെ വീഡിയോയുമായി ഹമാസ്; നെതന്യാഹുവിനോട് അഭ്യര്‍ഥനയുമായി കുടുംബം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 6, 2025


Posted By: Nri Malayalee
January 5, 2025

സ്വന്തം ലേഖകൻ: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ ലിറി അല്‍ബാഗ് (19) ന്റെ വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ മോചനം സാധ്യമാക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് 19-കാരി ഹീബ്രുഭാഷയില്‍ അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ, നമ്മുടെ സ്വന്തം കുട്ടികളാണ് ബന്ദികളായി കഴിയുന്നത് എന്നകാര്യം പരിഗണിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ലോക നേതാക്കളോടും അഭ്യര്‍ഥിച്ച് 19-കാരിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. വീഡിയോ കാണാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു.

‘വീഡിയോയിലുള്ളത് ഞങ്ങളുടെ മകളല്ല, അവളുടെ നിഴല്‍ മാത്രമാണ്. അവളുടെ സ്ഥിതി വളരെ മോശമാണ്. അവള്‍ മാനസികമായി തകര്‍ന്നിരിക്കുന്നുവെന്ന് വീഡിയോയില്‍നിന്ന് വ്യക്തമാണ് – കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസാ അതിര്‍ത്തിയില്‍നിന്ന് ആറ് സ്ത്രീകള്‍ക്കൊപ്പമാണ് 19-കാരിയെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയതെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-ല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതില്‍ 96-പേര്‍ നിലവില്‍ ഗാസയിലാണ് ഉള്ളതെന്നാണ് വിവരം. 34 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ ഇസ്രയേല്‍ സൈന്യം പറയുന്നത്.

By admin