ന്യൂഡൽഹി: ബയോ ഫാർമയ്ക്ക് 10,000 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയെ ബയോ ഫാർമ ഹബ്ബാക്കുമെന്ന് മന്ത്രി പറഞ്ഞു.
മേഖലയെ ശക്തിപ്പെടുത്താൻ ബയോഫാർമ ശക്തി എന്ന പേരിലാണ് പദ്ധതി. യബറ്റീസ്, കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും.
മൂന്ന് നയങ്ങളിൽ ഊന്നിയുള്ള ബജറ്റാണിത്. തൊഴിലവസരങ്ങൾ വർധിപ്പിക്കുക. വികസിത ഭാരതത്തിനായി മുന്നോട്ടു പോവുകയാണ്. ദാരിദ്ര്യ നിർമാർജനം എന്നിവയിലൂന്നിയാണ് ബജറ്റ്.