• Sun. Jan 5th, 2025

24×7 Live News

Apdin News

ബഹിരാകാശത്ത് ചരിത്രമെഴുതാന്‍ ഇസ്റോ; സ്പേഡെക്സ് ചൊവ്വാഴ്ച രാവിലെ

Byadmin

Jan 2, 2025





ബഹിരാകാശത്തു വച്ചു രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോചിപ്പിച്ചു ഒന്നാക്കുന്ന രാജ്യത്തിന്റെ സ്പേസ് ഡോക്കിങ് പരീക്ഷണം ചൊവ്വാഴ്ച രാവിലെ 9നും 10നും ഇടയിൽ. പരീക്ഷണം വിജയിച്ചാൽ ഈ സങ്കേതിക വിദ്യ നേടുന്ന നാലാമത്തെ രാജ്യമാകും നാം. ഇതോടെ ഭാരമേറിയ ഉപഗ്രഹങ്ങൾ,പര്യവേക്ഷണ വാഹനങ്ങൾ എന്നിവ പലഭാഗങ്ങൾ ആയി ബഹിരാകശത്തേക്ക് എത്തിച്ചു കൂട്ടിയോചിപ്പിക്കാൻ കഴിയും. സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും ഈ സങ്കേതിക വിദ്യ അത്യാവശ്യം.

ഡിസംബര്‍ 30ന് രാത്രി പത്തു മണിക്ക് സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള 220 കിലോഗ്രാം ഭാരമുള്ള രണ്ട് ചെറു സാറ്റലൈറ്റുകളുമായാണ് പി.എസ്.എല്‍.വി സി60 റോക്കറ്റ് പറന്നുയര്‍ന്നത്. ചേസര്‍(എസ്.ഡി.എക്‌സ്.01), ടാര്‍ഗറ്റ്(എസ്.ഡി.എക്‌സ്.02) ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.



By admin