
ന്യൂഡൽഹി: ബഹിരാകാശ നിലയിലെത്തിയ ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശുഭാംശു ശുക്ലയെ കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങും, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും, ഐഎസ്ആർഒ ചെയർമാൻ വി. നാരായണനും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാകയുമായി നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.
ഒരു വർഷത്തോളം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തിയത്. ജൂൺ 26-ന് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗ സംഘത്തിലെ ഒരാളായിരുന്നു അദ്ദേഹം.
രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശുഭാംശു ശുക്ല സ്വന്തമാക്കി. കൂടാതെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനും അദ്ദേഹമാണ്.