• Wed. Jan 7th, 2026

24×7 Live News

Apdin News

ബഹ്റൈനിലെ 41% കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരുടെയും ശമ്പളം 150 ദിനാറില്‍ താഴെ

Byadmin

Jan 4, 2026


മനാമ: ബഹ്റൈനിലെ 41% കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരും 150 ദിനാറില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍. ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈന്‍ ട്രേഡ് യൂണിയനുകളുടെ കണക്കുകള്‍ പ്രകാരം ഏകദേശം 60% പേരും പ്രൊഫഷണല്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.

കിന്റര്‍ഗാര്‍ട്ടന്‍ മേഖലയില്‍ പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളായതിനാല്‍ നിയമപരമായി മിനിമം വേതനം ഇല്ല. അതുകൊണ്ട് തന്നെ അസ്ഥിരമായ കരാറുകള്‍, സ്‌കൂള്‍ അവധിക്കാലത്തെ ശമ്പളമില്ലാത്ത കാലയളവുകള്‍, ജോലി സുരക്ഷയെയും മാനസിക ക്ഷേമത്തെയും ബാധിക്കുന്ന രീതികള്‍ തുടങ്ങിയ വെല്ലുവിളികള്‍ അധ്യാപകര്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ന്യായമായ മിനിമം വേതനം നിശ്ചയിക്കുന്നതിലൂടെയും ജോലി തുടര്‍ച്ച ഉറപ്പാക്കുന്നതിലൂടെയും സാമൂഹിക ഇന്‍ഷൂറന്‍സ് നല്‍കുന്നതിലൂടെയും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വേതന പിന്തുണാ പരിപാടികള്‍ നിലവിലുണ്ടെങ്കിലും എല്ലാ അധ്യാപകരിലേക്കും എത്തുന്നില്ലെന്നും എംപിമാര്‍ കൂട്ടിച്ചേര്‍ത്തു.

The post ബഹ്റൈനിലെ 41% കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരുടെയും ശമ്പളം 150 ദിനാറില്‍ താഴെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin