മനാമ: എനര്‍ജി ഡ്രിങ്ക്‌സ് കുടിച്ചതിനെ തുടര്‍ന്ന് 16 വയസ്സുകാരന്‍ മരിച്ചു. മുഹറഖ് ഗവര്‍ണറേറ്റിലാണ് സംഭവം. രണ്ട് കുപ്പി എനര്‍ജി ഡ്രിങ്ക്‌സ് ആണ് കുട്ടി കുടിച്ചത്. രക്തചംക്രമണവ്യൂഹത്തില്‍ തകരാര്‍ സംഭവിച്ചതാണ് മരണകാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു. മകന്‍ എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നുണ്ടെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പാനീയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് എംപി ഖാലിദ് ബു ഓങ്ക് പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ബഹ്‌റൈനില്‍ എനര്‍ജി ഡ്രിങ്ക്‌സ് കുടിച്ചതിനെ തുടര്‍ന്ന് 16 കാരന്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.