മനാമ: രാജ്യത്തെ ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നില്ലെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി. ഭാവിയില്‍ മന്ത്രലത്തിന്റെ കീഴിലുള്ള തൊഴിലുകളിലേയ്ക്ക് പ്രവാസികളെ നിയമിക്കാന്‍ പദ്ധതിയില്ലെന്നും മന്ത്രി പറഞ്ഞു.
”ഞങ്ങള്‍ ബഹ്റൈനികളുടെ കഴിവുകളില്‍ വിശ്വസിക്കുന്നു. കൂടാതെ മന്ത്രാലയത്തിനുള്ളില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ക്ക് എല്ലാ അവസരങ്ങളും നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”, എംപി ബസ്മ അബ്ദുള്‍കരീം മുബാറക്കിന് പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
The post ബഹ്റൈനില്‍ ടൂറിസം മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നത് സ്വദേശികള്‍ മാത്രം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.