മനാമ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ്, കസ്റ്റംസുമായി ചേര്‍ന്ന് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ വ്യത്യസ്ത രാജ്യക്കാരായ ഏഴ് പേര്‍ അറസ്റ്റില്‍. വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
160,000 ബഹ്റൈനി ദിനാര്‍ മൂല്യമുള്ള 10 കിലോഗ്രാം മയക്കുമരുന്ന് പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കേസുകള്‍ കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
The post ബഹ്‌റൈനില്‍ മയക്കുമരുന്ന് വേട്ട; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.