• Wed. Nov 26th, 2025

24×7 Live News

Apdin News

ബഹ്റൈനില്‍ രണ്ടു ദിവസത്തിനിടയില്‍ 169 വാഹനങ്ങള്‍ പിടിച്ചെടുത്തു

Byadmin

Nov 26, 2025


മനാമ: രണ്ട് ദിവസത്തിനിടെ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ 169 വാഹനങ്ങള്‍ പിടിച്ചെടുത്തു. മോട്ടോര്‍ സൈക്കിളുകളും ഡെലിവറി സര്‍വീസ് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

നിയമവിരുദ്ധമായ പാര്‍ക്കിംഗ്, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, റോഡില്‍ അച്ചടക്കമില്ലായ്മ, അടിയന്തര പാതകളില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാരുടെ പാത മുറിച്ചുകടക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരോടും റോഡ് ഉപയോക്താക്കളോടും ഗതാഗത നിയന്ത്രണങ്ങളും നിയമങ്ങളും പൂര്‍ണ്ണമായും പാലിക്കാന്‍ ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.

The post ബഹ്റൈനില്‍ രണ്ടു ദിവസത്തിനിടയില്‍ 169 വാഹനങ്ങള്‍ പിടിച്ചെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin