മനാമ: ബഹ്റൈനില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രധാന ചുവടുവയ്പ്പാണിത്. മനാമയ്ക്കും മുഹറഖിനും ഇടയിലാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തുക.
ഈസ്റ്റ് കോസ്റ്റ് കോര്‍ണിഷ്, സാദ മറീന, ദി അവന്യൂസ്-ബഹ്റൈന്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേ, ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ ഹൗസ്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി എന്നീ ആറ് സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാവുക.
പ്രാദേശികമായി നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ ചെയ്ത ബോട്ടുകളില്‍ 28 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് പാനീയങ്ങള്‍, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
The post ബഹ്റൈനില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.