മനാമ: ബഹ്റൈനില്‍ വിസിറ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളായി മാറ്റുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 92 ശതമാനത്തിലധികം കുറഞ്ഞതായി നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴില്‍ മന്ത്രിയുമായ യൂസുഫ് ഖലഫ്. പാര്‍ലമെന്ററി അന്വേഷണ സമിതിയുടെ കണക്കുകള്‍ പ്രകാരം 2023ല്‍ 37,000 വും 2024ല്‍ 33,000ത്തിലധികവും വിസ പരിവര്‍ത്തനങ്ങളും കണ്ടെത്തിയതായി നിയമകാര്യ മന്ത്രി പറഞ്ഞു.
2025ന്റെ ആദ്യ 9 മാസങ്ങളില്‍ ആകെ 2,469 പേര്‍ മാത്രമാണ് വിസ മാറ്റം വരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 92.5% കുറവാണിത്. വിസ പരിവര്‍ത്തനം ഒരുകാലത്ത് വ്യാപകമായിരുന്നു എന്നും കര്‍ശനമായ സര്‍ക്കാര്‍ നടപടികളെ തുടര്‍ന്ന് ഇപ്പോള്‍ ഏതാണ്ട് അപ്രത്യക്ഷമായി എന്നും ഖലഫ് വിശദീകരിച്ചു.
The post ബഹ്റൈനില്‍ വിസിറ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളായി മാറ്റുന്നത് 92 ശതമാനം കുറഞ്ഞു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.