മനാമ: ബഹ്റൈനില്‍ ഹൈ-സ്പീഡ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമാണ് സ്റ്റാര്‍ലിങ്ക്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
2022 ല്‍ ബഹ്റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് പ്രകാരം റാജ്യത്തുടനീളവും മേഖലയിലുടനീളവും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കും.
പ്രാദേശിക ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഒരു പ്രധാന ചുവടുവയ്പ്പായാണ് സ്റ്റാര്‍ലിങ്കിന്റെ കടന്നുവരവിനെ വിലയിരുത്തുന്നത്. സ്റ്റാര്‍ലിങ്ക് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും നൂതന ആശയവിനിമയ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും ടിആര്‍എ പറഞ്ഞു.
The post ബഹ്റൈനില്‍ ഹൈ-സ്പീഡ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആരംഭിച്ച് സ്റ്റാര്‍ലിങ്ക് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.