• Thu. Feb 6th, 2025

24×7 Live News

Apdin News

ബഹ്‌റൈനിൽ പുതിയ തിരിച്ചറിയൽ കാർഡുകൾ വരുന്നു; പ്രവാസികൾക്കുംബാധകം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 6, 2025


Posted By: Nri Malayalee
February 5, 2025

സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും പുതിയ തിരിച്ചറിയൽ കാർഡ് ഒരുക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കും രാജ്യാന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത കാർഡ് ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയാണ് പുറത്തിറക്കുക.

ഐഡി കാർഡ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗവൺമെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമത നൽകുന്നതിന്റെയും ഭാഗമായാണിത്.

അടിയന്തരമായി തിരിച്ചറിയൽ കാർഡ് പുതുക്കി എടുക്കേണ്ട സാഹചര്യം ഇല്ലെങ്കിൽ പൗരന്മാരും താമസക്കാരും അവരുടെ നിലവിലെ കാർഡ് കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കാനും നിർദേശിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് iga.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.

By admin