• Wed. Feb 12th, 2025

24×7 Live News

Apdin News

ബഹ്റൈനിൽ സ്കൂട്ടർ നിരോധനം പ്രഖ്യാപിച്ച പ്രധാന റോഡുകൾ ഏതെല്ലാമെന്ന് അറിയാം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 12, 2025


Posted By: Nri Malayalee
February 11, 2025

സ്വന്തം ലേഖകൻ: ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു. ട്രാഫിക് നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി, പ്രധാന പൊതു റോഡുകൾ, റോഡ് ഷോൾഡറുകൾ, എമർജൻസി ലൈനുകൾ, നിയുക്ത സ്റ്റോപ്പിങ് ഏരിയകൾ എന്നിവയിൽ ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

അനിയന്ത്രിതമായി സ്കൂട്ടർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഡയറക്ടറേറ്റ് പ്രസ്താവിച്ചു. നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. പ്രായപൂർത്തി ആകാത്തവർ അടക്കമുള്ള നിരവധി പേരാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പൊതു നിരത്തിൽ സഞ്ചരിക്കുന്നത്.

വൺ വേ ട്രാഫിക്ക് അടക്കമുള്ള റോഡുകളിൽ പോലും നിയമം ലംഘിച്ച് ഇത്തരം സ്‌കൂട്ടർ യാത്രക്കാർ പലപ്പോഴും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

By admin