• Thu. May 29th, 2025

24×7 Live News

Apdin News

ബഹ്റൈന്റെ ആത്മാവിനെ സ്പര്‍ശിക്കാം; ജോര്‍ജ് റാഫേലിന്റെ അനഗ്ലിഫ് ഫോട്ടോഗ്രാഫി പ്രദര്‍ശനം

Byadmin

May 28, 2025


മനാമ: പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോര്‍ജ് റാഫേലിന്റെ അനഗ്ലിഫ് ഫോട്ടോഗ്രാഫി പ്രദര്‍ശനം മെയ് 25 ന് മനാമയിലെ ഡൗണ്ടൗണ്‍ റൊട്ടാനയില്‍ ആരംഭിച്ചു. ‘ബഹ്റൈന്റെ ആത്മാവിലേക്കുള്ള ഒരു സ്റ്റീരിയോസ്‌കോപ്പിക് യാത്ര’ എന്നാണ് പ്രദര്‍ശനത്തിന്റെ തീം.

മുഖ്യാതിഥിയായി പങ്കെടുത്ത സാംസ്‌കാരിക, മ്യൂസിയം ഡയറക്ടര്‍ ജനറല്‍ ഫറാ മുഹമ്മദ് മത്തര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സാംസ്‌കാരിക, കലാ, മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ബഹ്റൈന്റെ ഭൂപ്രകൃതി, പൈതൃകം, ആത്മാവ് എന്നിവയെ ആഴത്തില്‍ പര്യവേഷണം ചെയ്യുന്ന ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. അത്യാധുനിക സ്റ്റീരിയോസ്‌കോപ്പിക് ഇമേജിംഗും ചിത്രകാരന്റെ കലാപരമായ കാഴ്ചപ്പാടും സംയോജിപ്പിച്ച പ്രദര്‍ശനം ദൃശ്യ കഥപറച്ചിലിന്റെ ഒരു പുതിയ മാനം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നു. പ്രദര്‍ശനം കാണാന്‍ എല്ലാവരെയും ജോര്‍ജ് റാഫേല്‍ സ്വാഗതം ചെയ്തു.

കലാപ്രേമികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, സാംസ്‌കാരിക പ്രേമികള്‍ക്കും 3D ഫോട്ടോഗ്രാഫിയുടെ ഈ അസാധാരണ യാത്ര അനുഭവിക്കാനുള്ള അവസരമാണിത്. പ്രദര്‍ശനം 2025 ഓഗസ്റ്റ് വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.georgeraphel.com സന്ദര്‍ശിക്കുക.

The post ബഹ്റൈന്റെ ആത്മാവിനെ സ്പര്‍ശിക്കാം; ജോര്‍ജ് റാഫേലിന്റെ അനഗ്ലിഫ് ഫോട്ടോഗ്രാഫി പ്രദര്‍ശനം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin